Daily Wage rate/Contract wage rate enhanced order GO(P)No.29/2021/Finance dated 11/02/2021
പുതുക്കിയ വേതനം ഫെബ്രുവരി 2021 മുതൽ
വിവിധ സർക്കാർ വകുപ്പുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് വർധിപ്പിച്ച വേതനം പുതുക്കി നിശ്ചയിച്ചു.
അടിസ്ഥാന വിഭാഗത്തിലുള്ള അറ്റൻഡർ, അസിസ്റ്റന്റ് വിഭാഗത്തിന്റെ ദിവസവേതനം 675 രൂപയാവും. മാസത്തിൽ കൂടിയത് 18,225 രൂപയും ആ വിഭാഗത്തിലെ കരാർ ജീവനക്കാർക്ക് മാസശമ്പളം 18,390-ഉം ആയിരിക്കും.
അസിസ്റ്റന്റ് കം ഡ്രൈവർ തുടങ്ങി രണ്ടാം വിഭാഗത്തിൽ ദിവസവേതനം 730, മാസവേതനം 19710, കരാർ ജീവനക്കാർക്ക് 20,065.
ക്ലാർക്ക്, വില്ലേജ് അസിസ്റ്റന്റ്, പ്രൈമറി ടീച്ചർ എന്നിവരുൾപ്പെടുന്ന മൂന്നാം വിഭാഗത്തിൽ യഥാക്രമം 755, 20385, 21175.
സ്റ്റെനോ/സി.എ. എന്നിവരുൾപ്പെടുന്ന നാലാം വിഭാഗത്തിൽ 780, 21060, 22290 എന്നിങ്ങനെയാവും വേതനനിരക്ക്.
അഞ്ചാംവിഭാഗമായ ലൈബ്രേറിയൻ, സ്റ്റാറ്റിസ്റ്റിക്കൽ അസി. തുടങ്ങിയവർക്ക് ദിവസവേതനം 850, 22950, 24520.
ഐ.ടി.ഐ. ഇൻസ്ട്രക്ടർ ഉൾപ്പെടുന്ന ആറാം വിഭാഗം: 955, 25785, 28100.
സെക്രട്ടേറിയറ്റിലെയും മറ്റും അസിസ്റ്റന്റ്, റീഡർ തുടങ്ങിയ ഏഴാംവിഭാഗം: 1005, 27135, 29535.
സ്പെഷലിസ്റ്റ് ടീച്ചർ, സെക്രട്ടറിയേറ്റിൽ അസിസ്റ്റൻ് ഓഡിറ്റർ ഉൾപ്പെടെയുള്ള എട്ടാം വിഭാഗം: 1100, 29700, 30995.
ഹൈസ്കൂൾ അധ്യാപകരടക്കമുള്ള ഒമ്പതാം വിഭാഗം 1100, 29700, 32560.
ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകരടക്കമുള്ള 10-ാംവിഭാഗം: 1205, 32535, 36000.
കൃഷി ഓഫീസർ , വെറ്ററിനറി സർജൻ എന്നിവർ ഉൾപ്പെടുന്ന 11-ാം വിഭാഗം: 1455, 39285, 44020 രൂപ.
മെഡിക്കൽ
ഓഫീസർമാരുൾപ്പെടുന്ന 12-ാം വിഭാഗം: 1960, 52920, 57525 എന്നിങ്ങനെയുമാണ് വർധന.
No comments:
Post a Comment